Sorry, you need to enable JavaScript to visit this website.

മൂന്നാം ബാച്ച് ബന്ദികളെ കൈമാറി, മൂന്ന് തായ്‌ലാന്റുകാരും ഒരു റഷ്യക്കാരനും 13 ഇസ്രായിലികളും

ജറുസലം- വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് ബന്ദികളായ ഇസ്രായിലികളില്‍ മൂന്നാമത്തെ ബാച്ചിനെ മോചിപ്പിച്ചു. മൂന്ന് തായ്‌ലാന്റുകാരേയും റഷ്യന്‍ പൗരത്വമുള്ള ഒരാളെയും 13 ഇസ്രായിലികളെയുമാണ് മോചിപ്പിച്ചത്.
വെള്ളിയാഴ്ചയാണ് ബന്ദികളെയും തടവുകാരേയും മോചിപ്പിക്കാന്‍ ആരംഭിച്ചത്. ശനിയാഴ്ച ബന്ദികളെ വിട്ടയക്കുന്നത് ഹമാസ് വൈകിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. ഇസ്രായില്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഹമാസ് ഇങ്ങനെ ചെയ്തത്. മാധ്യസ്ഥം വഹിക്കുന്ന ഖത്തറും ഈജിപ്തും നടത്തിയ സത്വര ഇടപെടലില്‍ അര്‍ധരാത്രിയോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 13 ഇസ്രായിലികളേയും നാല് തായ്‌ലാന്റുകാരേയുമാണ് ശനിയാഴ്ച രാത്രി മോചിപ്പിച്ചത്. പകരം 39 ഫലസ്തീന്‍ തടവുകാരെ പുലര്‍ച്ചെയോടെ ഇസ്രായിലും വിട്ടയച്ചു.
ഇസ്രായിലുമായുള്ള യുദ്ധത്തില്‍ മോസ്‌കോയുടെ നിലപാടിനെ അഭിനന്ദിച്ചാണ് റഷ്യന്‍ പൗരനെ മോചിപ്പിച്ചതെന്ന് ഹമാസ് പറഞ്ഞു.

 

Latest News