മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടയാള്‍ അറസ്റ്റില്‍

പറ്റ്‌ന: ബീഹാറിലെ മുസ്ഫര്‍പൂറില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒരാളെ അറസ്റ്റ് ചെയ്തു. 

ലാല്‍ ബാബു (20) എന്നയാളാണ് അറസ്റ്റിലായത്. രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയ കുട്ടി രാത്രി ഉറങ്ങിക്കിടക്കവെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Latest News