കൊച്ചി-കാതല്‍ സിനിമയിലെ സ്വവര്‍ഗാനുരാഗ പ്രമേയവും ക്രിസ്ത്യന്‍ കഥാപാത്രങ്ങളേയും ചൂണ്ടിക്കാട്ടി മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണവുമായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക് ഷന്‍(കാസ).
മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രം കാതല്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവേയാണ് വര്‍ഗീയ, വിദ്വേഷ പ്രചരണവുമായി തീവ്ര ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ രംഗത്തുവന്നിരിക്കുന്നത്.
മമ്മൂട്ടിയെ മുഹമ്മദ്കുട്ടി എന്ന് വിളിച്ചുകൊണ്ടാണ് കാസ സമൂഹമാധ്യമങ്ങളില്‍ 'കാതല്‍ ദി കോര്‍' എന്ന ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്. സിനിമയുടെ സംവിധായകന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കി മമ്മൂട്ടിയെ തന്നെ ലക്ഷ്യമിട്ടാണ് വിദ്വേഷ പ്രചാരണം.
സ്വവര്‍ഗാനുരാഗിയായ മമ്മൂട്ടിയുടെ കഥാപാത്രം മാത്യു ദേവസിയെ ക്രിസ്ത്യന്‍ മതവിശ്വാസി ആക്കിയത് മനപ്പൂര്‍വ്വമാണെന്ന് കാസ ആരോപിക്കുന്നു. യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ, അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യമെന്ന് പോസ്റ്റില്‍ പറയുന്നു.
ഏറ്റവും വലിയ െ്രെകസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം എന്നും അതിനുശേഷം വീണ്ടും ഗൂഢ ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന ഒരു െ്രെകസ്തവ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാതലെന്നും കാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആരോപിക്കുന്നു.
കാസയുടെ വിദ്വേഷ പ്രചരണത്തെ എതിര്‍ത്തും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്.