ഒന്നര കോടിയുടെ തിമിംഗല ഛര്‍ദ്ദി സഹിതം മൂന്നു പേര്‍ പിടിയില്‍

മംഗളൂരു-ഒന്നര കോടി രൂപ വിലവരുന്ന ആംബര്‍ഗ്രിസ് (തിമിംഗല ഛര്‍ദ്ദി) കൈവശം വെച്ചതിന് മൂന്ന് പേരെ മംഗളൂരു സിറ്റി െ്രെകംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. വിട്ടലില്‍ താമസിക്കുന്ന ചിക്കമംഗളൂരു സ്വദേശി പ്യാരേജന്‍ (37), വിട്ടല്‍ സ്വദേശി ബദറുദ്ദീന്‍ (28), തമിഴ്‌നാട് സ്വദേശി രാജേഷ് ആര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

പമ്പ്‌വെല്ലിന് സമീപമാണ് പ്രതികളെ പിടികൂടിയത്. കാറിലെത്തിയ നാല് പേര്‍ ആംബര്‍ഗ്രീസ് വില്‍ക്കാന്‍ ശ്രമിക്കുന്നതായി പോലീസിന് വിശ്വസനീയ വിവരം ലഭിക്കുകയായിരുന്നു. ഒരാളെയാണ് ആദ്യം പിടികൂടിയത്. മൂന്നുപേരെ പിന്നീട് അറസ്റ്റ് ചെയ്തു.
1,57,50,000 രൂപ വിലമതിക്കുന്ന 1.575 കിലോഗ്രാം  ആംബര്‍ഗ്രിസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പതികളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 1,62,80,000 രൂപ വരും.

പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍, ഡിസിപിമാരായ സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസിപി സിസിബി പി എ ഹെഗ്‌ഡെയും സിസിബിയിലെ മറ്റ് ഉദ്യോഗസ്ഥരുമാണ് റെയ്ഡ് നടത്തിയത്.

 

Latest News