തിരുവനന്തപുരം-നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുപ്പത് പേര്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര മൂന്നുകല്ലിന്മൂട്ടിലാണ് അപകടമുണ്ടായത്. സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടാകുന്നത്. എതിര്‍ദിശയില്‍ വന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം പേരെ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും 20 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഡ്രൈവര്‍മാരിലൊരാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്. ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.