മുംബൈ- രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു എക്കാലത്തേയും താഴ്ന്ന നിരവാരത്തിലെത്തി. തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.62 രൂപയിലെത്തി. തുര്‍ക്കിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് രൂപയെ തളര്‍ത്തിയത്. തുര്‍ക്കി പ്രതിസന്ധി വികസ്വര സമ്പദ്‌വ്യവസ്ഥകളെ എല്ലാം പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. യുഎസിന്റെ വിപണി സമ്മര്‍ദ്ദങ്ങള്‍ക്കും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും വഴങ്ങാന്‍ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വഴങ്ങാത്തതാണ് അവിടെ പ്രതിസന്ധിക്കിടയാക്കിയത്. 2001-നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് തുര്‍ക്കി ഇപ്പോള്‍ നേരിടുന്നത്. ഇതിന്റെ അനുരണനം ആഗോള വിപണികളിലും പ്രതിഫലിക്കും.