ന്യൂദൽഹി- ഹലാൽ മുദ്രയുള്ള ഉൽപ്പന്നങ്ങളുടെ വിൽപന നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ വ്യക്തമാക്കി. ഹലാൽ നിരോധിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെ അമിത് ഷാ പറഞ്ഞു. നവംബർ 30ന് തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
തെലങ്കാനയിലെ ജനങ്ങളുടെ വോട്ട് ഒരു എം.എൽ.എയുടെയോ സർക്കാരിന്റെയോ വിധി മാത്രമല്ല, തെലങ്കാനയുടെയും രാജ്യത്തിന്റെയും ഭാവി തീരുമാനിക്കും. ഓരോ പാർട്ടിയുടെയും പ്രകടനം വിശകലനം ചെയ്തതിന് ശേഷം മാത്രം വോട്ടുചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു- വാർത്താസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.