ന്യൂദല്‍ഹി - ചൈനയില്‍ അജ്ഞാത വൈറസ് വ്യാപിക്കുന്നതില്‍ ഇന്ത്യയില്‍ ആശങ്ക വേണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാറാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനിലെ വൈറസ് വ്യാപനത്തെ സംബന്ധിച്ച് ഇന്ത്യയില്‍ എത്തി നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. വൈറസ് മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. വൈറസ് ബാധ ഇന്ത്യയെ ബാധിക്കാന്‍ സാധ്യതയില്ലെന്നും ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധിച്ചവരുടെ മരണ സാധ്യതയും കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ചൈനയോട് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായി കേരളത്തിലും വിദഗ്ധ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.