Sorry, you need to enable JavaScript to visit this website.

ഇങ്ങനെയുമുണ്ട് ഭാര്യ! പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോയില്ല, ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊന്നു

പൂണെ - പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്ന ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊന്നു. പുണെ വാന്‍വാഡി മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനം ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടു പോയില്ലെന്നും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയില്ലെന്നും ആരോപിച്ച്  ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. വ്യവസായിയായ നിഖില്‍ ഖന്നയാണ്(36) മരിച്ചത്. ഭാര്യ രേണുകയെി(38) പോലീസ് അറസ്റ്റ് ചെയ്തു. ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വാന്‍വാഡി ഏരിയയിലെ സമ്പന്നരുടെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇവരുടെ താമസം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. വഴക്കിനിടെ രേണുക നിഖിലിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.അടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും തകര്‍ന്നു. ഇതോടെ ബോധം നഷ്ടപ്പെട്ട് നിലത്തുവീണ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

Latest News