Sorry, you need to enable JavaScript to visit this website.

ചാവക്കാട് എടക്കഴിയൂര്‍ ചങ്ങാടം  റോഡില്‍ വന്‍ സ്പിരിറ്റ് വേട്ട

ചാവക്കാട്-എടക്കഴിയൂര്‍ ചങ്ങാടം റോഡില്‍ വന്‍ സ്പിരിറ്റ് വേട്ട. പിക്ക് അപ്പ് വാനില്‍ കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. 42 കന്നാസുകളില്‍ നിന്നായി 1400 ലിറ്ററിലധികം സ്പിരിറ്റ്  എക്‌സൈസ് സംഘം പിടികൂടി.ഇന്ന് രാവിലെ ഏഴ് മണിയോടെ കുരഞ്ഞിയൂര്‍ ചങ്ങാടം റോഡിന് സമീപം വെച്ചായിരുന്നു സംഭവം. 
കണ്ണൂരില്‍ നിന്നും തെക്കന്‍ ജില്ലയിലേക്ക് കൊണ്ടു പോകുകയായിരുന്നു സ്പിരിറ്റ് ഗൂഗുല്‍ മേപ്പ് നോക്കി പിക്കപ്പ് എടക്കഴിയൂരില്‍ നിന്നും ചങ്ങാടം റോഡിലേക്ക് തിരിയുകയായിരുന്നു.ചങ്ങാടം പാലത്തിന് മുകളിലെ ബാരിക്കേഡ് കടന്ന് പോകാന്‍ കഴിയാത്തതിനാല്‍ സമീപത്തെ ഓയില്‍ മില്ലിന് സമീപം വാഹനം നിറുത്തിയിടുകയായിരുന്നുഈ സമയമാണ് എക്‌സൈസ് സംഘം പിക്കപ്പ് വളഞ്ഞത്. 
എക്‌സൈസ് കമീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പിക്കപ്പ് വാഹനം എക്‌സൈസ് പിന്‍ തുടര്‍ന്നിരുന്നു എന്നാല്‍ എക്‌സൈസ് പിന്‍ തുടരുന്നത് അറിഞ്ഞാണ് പിക്കപ്പ് ചങ്ങാടം റോഡിലേക്ക് തിരിച്ചതെന്നും പറയുന്നു. വാഹനത്തില്‍ ചകിരി നിറച്ച് അതില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് കന്നാസുകള്‍.പിക്കപ്പില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Latest News