ലോകകപ്പിലെ 'പ്രകടനത്തി'ന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മാര്‍ പുതിയ സീസണില്‍ ഗോളോടെ തുടങ്ങി. ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പാരിസ് സെയ്ന്റ് ജര്‍മാന്റെ ആദ്യ കളിയില്‍ പത്താം മിനിറ്റില്‍ തന്നെ നെയ്മാര്‍ സ്‌കോര്‍ ചെയ്തു. സേണിനെതിരായ കളിയില്‍ വെറ്ററന്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബുഫോണാണ് പി.എസ്.ജിയുടെ വല കാത്തത്. ഈ സീസണിന്റെ തുടക്കത്തിലാണ് യുവന്റസ് വിട്ട് ബുഫോണ്‍ പി.എസ.്ജിയിലെത്തിയത്.
കീലിയന്‍ എംബാപ്പെയും എഡിന്‍സന്‍ കവാനിയും പി.എസ്.ജിയുടെ സ്റ്റാര്‍ടിംഗ് ഇലവനില്‍ ഉണ്ടായിരുന്നില്ല. എയിംഗല്‍ ഡി മരിയയാണ് നെയ്മാറിനൊപ്പം ആക്രമണം നയിച്ചത്. ഇടവേളയാവുമ്പോഴേക്കും പി.എസ്.ജി 2-0 ന് മുന്നിലെത്തി.