ലണ്ടന്‍- പതിനേഴാം നൂറ്റാണ്ടില്‍ സഫാവിദ് പേര്‍ഷ്യയില്‍ തയാറാക്കിയ മക്ക കേന്ദ്രീകരിച്ചുള്ള ലോകത്തിന്റെ ഭൂപടം ലണ്ടനില്‍ 23 ലക്ഷം ഡോളറിന് ലേലത്തില്‍ പോയി. ലണ്ടനിലെ ലേലശാലയായ ബോണ്‍ഹാംസ് വഴിയാണ് ഇത് വില്‍പനയായത്.
ലേല വിപണിയിലെ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും വിലപിടിപ്പുള്ള ഇസ്ലാമിക കരകൗശല വസ്തുക്കളില്‍ ഒന്നാണിതെന്ന് ബോണ്‍ഹാംസിലെ മിഡില്‍ ഈസ്‌റ്റേണ്‍ ആന്റ് ഇസ്ലാമിക് ആര്‍ട്ട് ഡയറക്ടര്‍ നിമ സാഗര്‍ച്ചി പറഞ്ഞു.
ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ കലാ വിപണയിലല്ല. എന്നാല്‍ ഇതുപോലൊന്ന് വരുമ്പോള്‍ സ്ഥാപനങ്ങളെല്ലാം അത് ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലാത്ത അവസരമായാണ് കാണുന്നത്-നിമ സാഗര്‍ച്ചി അറബ് ന്യൂസിനോട് പറഞഅഞു.
ഗള്‍ഫ് മേഖല ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് വൃത്താകൃതിയിലുള്ള ഈ പിച്ചള വസ്തു വാങ്ങിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ കരകൗശല വസ്തു ഗള്‍ഫിനെ കേന്ദ്രീകരിച്ചായരിക്കുന്നതിനാല്‍ ഇത് സ്വാഭാവികമാണ്. മക്കയെ കേന്ദ്രമാക്കിയുള്ള ഇത്തരം സങ്കീര്‍ണ്ണമായ ഭൂപടനിര്‍മ്മാണത്തില്‍ അവശേഷിക്കുന്ന മൂന്നെണ്ണത്തില്‍ ഒന്നാണിത്. വിസ്മരിക്കപ്പെട്ടുപോയ പാരമ്പര്യമെന്നും പറയാമെന്ന് നിമ സാഗര്‍ച്ചി പറഞ്ഞു.
ഒരു കോമ്പസ് അടങ്ങിയിരിക്കുന്നതാണ് ഈ ഭൂപടം. ഭൂമിയുടെ അക്ഷാംശവും രേഖാംശവും അടിസ്ഥാനമാക്കി അതിലോലമായ കാലിഗ്രാഫിയും കൊത്തിവെച്ചിട്ടുണ്ട്.22 സെന്റീമീറ്റര്‍ വ്യാസത്തിലാണ് ലോകം മുഴുവനുള്ളത്. ചില സ്‌ക്വയറുകളില്‍ ഇസ്ഫഹാന്‍, ഇസ്താംബൂള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക ലോകത്തെ നഗരങ്ങളുടെ പേരുകളും പതിച്ചിട്ടുണ്ട്.
അതേസമയം, ശൂന്യമായ ഇടങ്ങള്‍ പുതുതായി കണ്ടെത്തിയ സ്ഥലങ്ങളുടെ പേരുകള്‍ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യാം. ഭൂപടമാകുമ്പോൾ ശാസ്ത്രീയവും ജ്യാമിതീയവുമായ എല്ലാ കൃത്യതയും സംരക്ഷിക്കേണ്ടതുണ്ടെന്നും നിമ സാഗര്‍ച്ചി അഭിപ്രായപ്പെട്ടു. മനോഹരമായിരിക്കുന്നു എന്നു മാത്രമല്ല, ഒരു തെറ്റും കൂടാതെ എല്ലാം കൃത്യമായി അളന്നു രേഖപ്പെടുത്തിയിരിക്കുന്നു. പലവിധ ആവശ്യങ്ങള്‍ക്കുള്ളതാണ് ഈ ഭൂപടം.
ഇത് ഉപയോഗിച്ച് മക്കയിലേക്കുള്ള ദൂരവും ദിശയും കണക്കാക്കാനും സമയം പറയാനും കഴിയും. സാങ്കേതികതയില്‍ വളരെ പുരോഗമിച്ചതാണ് ഈ ഭൂപടമെന്നും സകമ്പ്യൂട്ടര്‍ പോലെയാണെന്നാണ് അക്കാദമിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും നിമ സാഗര്‍ച്ചി പറഞ്ഞു.