Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഴാമത്തെ ആഴ്ചയും ജുമുഅ അനുവദിക്കാതെ കശ്മീര്‍ ഭരണകൂടം

ശ്രീനഗര്‍-ജമ്മു കശ്മീര്‍ ഭരണകൂടം തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയും ജുമുഅ നമസ്‌കാരം അനുവദിച്ചില്ലെന്ന് നൗഹട്ടയിലെ ജാമിയ മസ്ജിദ് പരിപാലിക്കുന്ന അഞ്ജുമാന്‍ ഔഖാഫ് ആരോപിച്ചു.
താഴ്‌വരയിലെ ഏറ്റവും വലിയ ആരാധനാലയമായ ശ്രീനഗര്‍ സെന്‍ട്രല്‍ ജുമാമസ്ജിദില്‍ തുടര്‍ച്ചയായ ഏഴാം വെള്ളിയാഴ്ചയും  നമസ്‌കാരം അനുവദിക്കാതിരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. മിര്‍വായിസെ കശ്മീര്‍ ഡോ. മൗലവി മുഹമ്മദ് ഉമര്‍ ഫാറൂഖിനെ തന്റെ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയുന്നതിനായി തുടര്‍ച്ചയായി വീട്ടുതടങ്കലിലാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനവും അംഗീകരിക്കാനാവില്ല-  അഞ്ജുമാന്‍ ഔഖാഫ് പ്രസ്താവനയില്‍ പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന അവകാശവാദത്തിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ നടപടികളെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒരു വശത്ത്, കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണമാണെന്ന് സര്‍ക്കാര്‍ എല്ലാ ദിവസവും അവകാശപ്പെടുന്നു, എന്നാല്‍ ഈ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ഏഴാമത്തെ വെള്ളിയാഴ്ചയും പള്ളി അടച്ചുപൂട്ടിയിരിക്കയാണ്. അങ്ങനെ, കശ്മീരിലെ ഏറ്റവും വലിയ പള്ളിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിമ്പറും മിഹ്‌റാബും വീണ്ടും നിശബ്ദമായി.

 

Latest News