നാദാപുരം - മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ പങ്കെടുത്ത് കല്ലാച്ചിയിൽ മടങ്ങിയ ബസ്സിന് കല്ലേറ്. ഒരാൾ പരിക്ക് പറ്റി. കല്ലാച്ചിയിൽ നവകേരള സദസ് കഴിഞ്ഞ് കുറുവന്തേരിയിലേക്ക് മടങ്ങിയ ബസ്സിന് നേരേയാണ് ജാതിയേരി കല്ലുമ്മൽ വെച്ച് കല്ലേറ് നടന്നത്. മുഖത്ത് മുറിവേറ്റ കറുവന്തേരിയിലെ കണാരൻ കല്ലമ്മൽ (71) നെ നാദപുരം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുവന്തേരി കല്ലമ്മലിൻ നിന്ന് അൻപതോളം പേർ സഞ്ചരിച്ച ബസ്സിന് നേരെയാണ് അക്രമം ഉണ്ടായത്. വളയം പൊലീസിൽ പരാതി നൽകി