മോര്‍ബി-ശമ്പളം ചോദിച്ചതിന് ദളിത് ജീവനക്കാരനെ മര്‍ദിക്കുകയും ചെരിപ്പ് കടിച്ചെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. വനിതാ വ്യവസായിക്കും മറ്റ് ആറുപേര്‍ക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
റാണിബ ഇന്‍ഡസ്ട്രീസ് െ്രെപവറ്റ് ലിമിറ്റഡ് ഉടമയായ വിഭൂതി പട്ടേലാണ് 21 കാരനായ ദളിത് യുവാവ് നിലേഷ് ദല്‍സാനിയയെ മര്‍ദിക്കകയും വിഭൂതിയുടെ ചെരിപ്പ് കടിച്ചെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. 12,000 രൂപ മാസ ശമ്പളത്തിലാണ് ഒക്‌ടോബര്‍ ആദ്യം നിലേഷിനെ നിയമിച്ചത്. പക്ഷേ ഒക്ടോബര്‍ 18 ന് യുവാവിന്റെ കരാര്‍ പെട്ടെന്ന് അവസാനിപ്പിച്ചു.
താന്‍ ജോലി ചെയ്ത 16 ദിവസത്തെ ശമ്പളം നിലേഷ് ആവശ്യപ്പെട്ടപ്പോള്‍ തൊഴിലുടമ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
ബുധനാഴ്ച വൈകിട്ട് നിലേഷും സഹോദരനും അയല്‍ക്കാരനും വിഭൂതി പട്ടേലിന്റെ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ വനിതാ വ്യവസായിയുടെ സഹോദരന്‍ ഓം പട്ടേലും കൂട്ടാളികളും മര്‍ദിക്കുകയായിരുന്നു.
വിഭൂതി പട്ടേലും യുവാവിനെ തല്ലിയെന്നും വാണിജ്യ സമുച്ചയത്തിന്റെ ടെറസിലേക്ക് കൊണ്ടുപോയി മറ്റ് ജീവനക്കാര്‍ ശാരീരികമായി ക്രൂരമായി മര്‍ദിച്ചുവെന്നും പോലീസ് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.
പരീക്ഷിത് പട്ടേല്‍, ഓം പട്ടേല്‍, എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ യുവാവിനെ ബെല്‍റ്റ് കൊണ്ട് തല്ലകയും ചവിട്ടുകയും ചെയ്തതായി എഫ്‌ഐആര്‍ പറയുന്നു.
വിഭൂതി പട്ടേല്‍ തന്റെ ചെരിപ്പ് കടിക്കാന്‍ നിര്‍ബന്ധിക്കുകയും ശമ്പളം ആവശ്യപ്പെട്ടതിന് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് ഇനിയും വന്നാല്‍ ഇങ്ങനെയായിരിക്കില്ലെ മര്‍ദനമെന്് ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.
കൂടാതെ, താന്‍ വിഭൂതിയുടെ ഓഫീസില്‍ പണം തട്ടാന്‍ വന്നതാണെന്ന് വീഡിയോയില്‍ സമ്മതിക്കാന്‍ നിര്‍ബന്ധിച്ച ശേഷം ചിത്രീകരിക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി മോര്‍ബി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരാതിയെ തുടര്‍ന്ന് പോലീസ് എല്ലാ പ്രതികളുടെയും വസതികളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരെ കണ്ടെത്താന്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.