ഹേഗ്- ഇസ്‌ലാം വിരുദ്ധ നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സിന് ഡച്ച് തെരഞ്ഞെടുപ്പില്‍ വന്‍ജയം. തീവ്ര വലതുപക്ഷക്കാരനായ ഗീര്‍ട്ട് വൈല്‍ഡേഴ്‌സായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും പറയുന്നത്.
ഗീര്‍ട്ടിന്റെ ഫ്രീഡം പാര്‍ട്ടി 37 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഫ്രീഡം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചായിരിക്കും ഭരണമെന്നാണ് പറയപ്പെടുന്നത്. എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രധാനമന്ത്രി എന്ന തന്റെ പ്രതിജ്ഞ നിറവേറ്റുന്നതിന് പുറമേ 150 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 76 സീറ്റുകളും വേണം.
ഇസ്‌ലാമിനെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമെന്നും പിന്നാക്ക മതമെന്നുമാണ് ഇയാള്‍ വിശേഷിപ്പിക്കുന്നത്. ഇത് ശക്തമായ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നെതര്‍ലാന്‍ഡില്‍ മുസ്‌ലിം പള്ളികളും ഖുര്‍ആനും നിരോധിക്കണമെന്നുവരെ ഇയാള്‍ വാദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ബി. ജെ. പി നേതാവ് നൂപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് വൈല്‍ഡേഴ്‌സ് പിന്തുണ അറിയിച്ചിരുന്നു.