പെരുമ്പാവൂര്‍-കാളിദാസ് ജയറാമിന്റെ വിവാഹക്കാര്യം ആണ് വാര്‍ത്തകളില്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ പ്രണയത്തിലാണെന്ന് കാളിദാസ് ആരാധകര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ കാമുകിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കാളിദാസ് പ്രണയം വെളിപ്പെടുത്തി വിവാഹിതരാകാന്‍ പോവുകയാണെന്ന് അറിയിച്ചത്.
പിന്നീട് വിവാഹം അടുത്ത വര്‍ഷമായിരിക്കും നടക്കുക എന്നും നടന്‍ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ വിവാഹ നിശ്ചയവും നടത്തി. ഈ മാസം ആദ്യമാണ് ചെന്നൈയില്‍ വെച്ച് ഇവരുടെ വിവാഹനിശ്ചയം നടന്നത്. നടിയും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു.
വിവാഹനിശ്ചയത്തിന് പിന്നാലെ വിവാഹം എപ്പോഴാണ് എന്ന ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തുന്നത്. അതിനിടെ ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് കാളിദാസിന്റെ കാമുകി തരിണി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രണ്ടു വര്‍ഷം മുന്‍പാണ് കാളിദാസും തരിണിയും കണ്ടുമുട്ടിയത്. എന്നാല്‍ പരസ്പരം മനസിലാക്കാന്‍ 10 ദിവസത്തോളം സമയം വേണ്ടിവന്നു. ഒടുവില്‍ പരസ്പരം അനുയോജ്യരായ പങ്കാളികളാണ് തങ്ങള്‍ എന്ന് തിരിച്ചറിഞ്ഞു. അത്ഭുതകരമാം വണ്ണം തങ്ങള്‍ ഒത്തുപോയിരുന്നു എന്നും തരിണി പറയുന്നു. ബെസ്റ്റ് ഫ്രണ്ട് ഇപ്പോള്‍ ഭാവിവരനായതിന്റെ ത്രില്ലിലുമാണ് താനെന്ന് അവര്‍ പറഞ്ഞു.
ഒരു പൊതുസുഹൃത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ആദ്യം തന്നോട് സംസാരിക്കാതെ ഒഴിവാകുന്ന വ്യക്തിയാണ് കാളിദാസ് എന്ന് തരിണി തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ രണ്ടാമത് കൂടിക്കാഴ്ചയില്‍ അത് മാറിയെന്നും, കാളിദാസ് തന്നോട് സംസാരിച്ചുവെന്നും തരിണി പറയുന്നു.
സെപ്റ്റംബര്‍ മാസത്തില്‍ പ്രൊപോസല്‍ നടന്നു. ഊട്ടിക്കടുത്തുള്ള കാട്ടില്‍ വച്ചായിരുന്നു പ്രൊപോസല്‍. തനിക്ക് ഇഷ്ടമുള്ള സ്ഥലമാണ് അതെന്ന് കാളിദാസിന് അറിയാമായിരുന്നു. തങ്ങളുടെ ബന്ധത്തിലെ ഏറ്റവും വിശിഷ്ട നിമിഷമാണതെന്നും തരിണി അഭിമുഖത്തില്‍ പറഞ്ഞു. രജനി ആണ് കാളിദാസിന്റെ ഏറ്റവും പുതിയ ചിത്രം. കാളിദാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് നായിക. വിനില്‍ സ്‌കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.