Sorry, you need to enable JavaScript to visit this website.

ആറുലക്ഷം വരിക്കാരുള്ള യൂട്യൂബറെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലഖ്‌നൗ-യൂട്യൂബില്‍ ആറുലക്ഷം സബ്സ്‌ക്രൈബേഴ്സുള്ള ഭോജ്പുരി യൂട്യൂബര്‍ മാള്‍തി ദേവിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച സന്ത് കബീര്‍ നഗറിലെ വീട്ടിലാണ് മാള്‍തി ദേവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു. സ്ത്രീധന കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാന്‍ പോലീസിന് പരാതി നല്‍കി.
മഹുലി പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലെ ഭര്‍തൃവീട്ടില്‍ മാള്‍തി ദേവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പിതാവ് ദീപ് ചന്ദ് ചൗഹാനില്‍ നിന്ന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചെന്ന് അഡീഷണല്‍ സൂപ്രണ്ട് (എഎസ്പി) സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. പോലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം മാല്‍തി ദേവിയുടെ ഭര്‍ത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്കുമെതിരെ മഹുലി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മാള്‍തിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് ഇരയുടെ പിതാവ് ആരോപിച്ചതിനാല്‍ കേസിന്റെ എല്ലാ വശങ്ങളിലേക്കും അന്വേഷണം നടക്കുന്നുണ്ടെന്നും എഎസ്പി പറഞ്ഞു. 6.5 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള 'മാള്‍ട്ടി ചൗഹാന്‍ ഫണ്‍' എന്ന യുട്യൂബ് ചാനലിലൂടെയാണ് മാള്‍തി ദേവി പ്രശസ്തയായത്. ചാനലില്‍ 24,000-ത്തിലധികം വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അടുത്തിടെ, തന്റെ ചില വീഡിയോകളില്‍, ഭര്‍ത്താവ് വിഷ്ണു തന്നെ സ്ഥിരമായി മര്‍ദിക്കുന്നുണ്ടെന്നും മാതാപിതാക്കള്‍ സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

Latest News