കയ്‌റോ-താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേളയില്‍ ദിവസം 1,30,000 ലിറ്റര്‍ ഡീസലും 200 ട്രാക്ക് അവശ്യസാധനങ്ങളും നാല് ട്രക്ക് ഗ്യാസും ഗാസയിലെത്തിക്കുമെന്ന് ഈജിപ്ത് അധികൃതര്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ പ്രാബല്യത്തിലായിരിക്കയാണ്. നാല് ദിവസത്തെ വെടിനിര്‍ത്തലില്‍ സ്ത്രീകളും കുട്ടികളുമടക്കം 50 ഇസ്ലായില്‍ ബന്ദികളെ ഹമാസ് വിട്ടയക്കും. ഇസ്രായില്‍ ജയിലുകളില്‍നിന്ന് 150 ഫലസ്തീനികളെയും മോചിപ്പിക്കും.
ഈജിപ്തും ഖത്തറുമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. നാല് ദിവസമാണ് ഇസ്രായില്‍ ആക്രമണം നിര്‍ത്തിവെക്കുന്നത്. ബന്ദികളെ ഓരോ ദിവസവും ഗ്രൂപ്പുകളായി വിട്ടയക്കും. ഇന്ന് വൈകിട്ട് ന്‌ല് മണിക്ക് ആദ്യ ഗ്രൂപ്പില്‍ 13 ബന്ദികളെ വിട്ടയക്കുമെന്നാണ് കരുതുന്നത്.