(വളയം) കോഴിക്കോട് - പാർട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു. കോഴിക്കോട് വളയം ലോക്കൽ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
ഐ.പി.സി 345, 354എ, 354ബി വകുപ്പുകൾ പ്രകാരമാണ് കേസ്. വീട്ടിൽ ആളില്ലാത്ത സമയത്തെത്തി അതിക്രമം കാണിച്ചുവെന്നാണ് പരാതിയിലുള്ളത്. സംഭവത്തെ തുടർന്ന് ജിനീഷിനെ സസ്‌പെൻഡ് ചെയ്തതായാണ് സി.പി.എം കേന്ദ്രങ്ങളിൽനിന്നുള്ള വിവരം.