ചെന്നൈ- തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഗ്രൂപ്പിനെതിരെയുള്ള നൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ നടന്‍ പ്രകാശ് രാജിന് ഇ. ഡിയുടെ സമന്‍സ്. ജ്വല്ലറിയുടെ അംബാസഡറായിരുന്നതിനാലാണ് ഇ. ഡി പ്രകാശ് രാജിന് സമന്‍സ് അയച്ചത്. തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറിയുമായി ബന്ധപ്പെട്ടാണ് സമന്‍സ് അയച്ചത്.
അടുത്ത ആഴ്ച ചെന്നൈയിലെ ഇ. ഡി ഫെഡറല്‍ ഏജന്‍സിയില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബി. ജെ. പിയുടെ കടുത്ത വിമര്‍ശകനായ പ്രകാശ് രാജ് കേന്ദ്ര ഭരണകക്ഷിയുടെ നോട്ടപ്പുള്ളിയായിരുന്നു. സ്വര്‍ണ നിക്ഷേപ സ്‌കീം എന്ന പേരില്‍ വലിയ തുക തിരിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്ന് പ്രണവം ജ്വല്ലറി നൂറ് കോടിയോളം രൂപ തട്ടിച്ചുവെന്നാണ് കേസ്.
ജ്വല്ലറിയില്‍ ഇ. ഡി നടത്തിയ പരിശോധനയില്‍ 23.70 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.