കൊൽക്കത്ത- തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്ന വിവാദത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മൗനം വെടിഞ്ഞു. മെഹുവയെ പുറത്താക്കിയാൽ അടുത്ത വർഷം ലോക്‌സഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ സാധ്യത വർധിക്കുമെന്ന് മമത പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിലാണ് മമതാ ബാനർജി ഇക്കാര്യം പറഞ്ഞത്.
'മഹുവയെ തുരത്താൻ അവർ പദ്ധതിയിട്ടിട്ടുണ്ട്. മെഹുവ അത് കൂടുതൽ ജനപ്രീതിയുള്ള നേതാവാക്കും. ഉള്ളിൽ പറഞ്ഞത് അവർ പുറത്തുപറയും. അവൾ എല്ലാ ദിവസവും പത്രസമ്മേളനം നടത്തും. അവൾക്ക് എന്താണ് നഷ്ടമെന്നും മമത ചോദിച്ചു.
ബംഗാൾ മന്ത്രിസഭയിലെ ഒരു മന്ത്രിയടക്കം നാലു എം.എൽ.എമാരെ അറസ്റ്റ് ചെയ്തതിലും മമത രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. നാല് എം.എൽ.എ.മാരെ അറസ്റ്റ് ചെയ്തു. ഞങ്ങളുടെ അംഗബലം കുറയ്ക്കാൻ അവർ ആലോചിക്കുന്നു. ഞങ്ങളെ നാലുപേരെ ജയിലിൽ അടച്ചാൽ അവരുടെ എട്ടുപേരെ ഞാനും ജയിലിലടക്കുമെന്ന് മമത വെല്ലുവിളിച്ചു.