Sorry, you need to enable JavaScript to visit this website.

പതിനേഴുകാരനെ വിവസ്ത്രനാക്കി മര്‍ദിച്ചു, കാരണം 300 രൂപയുടെ കടം

താനെ- കടം വാങ്ങിയ 300 രൂപ തിരിച്ചു കൊടുക്കാത്തതിന് പതിനേഴുകാരനെ വിവസ്ത്രനാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
പ്രതികളില്‍ ഒരാളില്‍നിന്ന് 17 കാരന്‍ കഴിഞ്ഞ വര്‍ഷം 300 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് കൗമാരക്കാരനെ വസ്ത്രം അഴിച്ച് നഗ്നനാക്കിയ ശേഷം മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. താനെയിലെ കല്‍വയില്‍ നടന്ന സംഭവത്തില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നല്‍കിയ 300 രൂപക്കുവേണ്ടി ഏതാനും മാസങ്ങള്‍ക്കുശേഷം ചോദിച്ചു തുടങ്ങിയിരുന്നു. ഒഴിഞ്ഞുമാറിയ കുട്ടിയുടെ ഇയര്‍ ഫോണ്‍ പ്രതി നേരത്തെ തട്ടിയെടുത്തിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയര്‍ ഫോണ്‍ ചോദിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ പ്രതിയുടെ അമ്മ അതു കുട്ടിക്ക് തിരികെ നല്‍കി. ഇതുനുപിന്നാലെയാണ് സുഹൃത്തിനേയും കൂട്ടി പ്രതി കൗമാരക്കാരന്റെ വീട്ടിലെത്തിയത്. വീട്ടില്‍നിന്ന് പിടിച്ചിറക്കിയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചത്.
സംഭവം കൗമാരക്കാരന്‍ അമ്മയോട് പറഞ്ഞതിനു പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News