Sorry, you need to enable JavaScript to visit this website.

അവിഹിത ബന്ധം ആരോപിച്ച് അജ്ഞാതര്‍ വെടിവെച്ചുകൊന്നു, മൃതദേഹങ്ങള്‍ റോഡരികില്‍

പട്‌ന-ബിഹാറില്‍ യുവാവിനേയും ലിവ് ഇന്‍ പാര്‍ട്ണറേയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു. അവിഹിത ബന്ധം ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.പട്‌നയുടെ പ്രാന്തപ്രദേശത്തുള്ള പാലിഗാങ് ബ്ലോക്കിലാണ് സംഭവം.  

പാലിഗഞ്ച് ബ്ലോക്കിലെ മദാരിപൂര്‍ഫത്തേപ്പൂരിലെ ഖിരി മോറിന് സമീപം റോഡരികില്‍ മൃതദേഹങ്ങള്‍ കണ്ട വഴിയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് നിന്ന് മൂന്ന് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.

ഖിരി മോര്‍ പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള ഗൗസ് നഗര്‍ സ്വദേശി രാജേന്ദ്ര യാദവ്, ഇതേ പോലീസ് സ്‌റ്റേഷനു കീഴിലുള്ള മഹേഷ്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ശാരദാ ദേവി എന്നിവരാണ് മരിച്ചത്.

അവിഹിത ബന്ധമാണ് കൊലപാതകത്തിനു പിന്നാലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജേന്ദ്ര യാദവ് രണ്ടുതവണ വിവാഹിതനായിരുന്നു. രണ്ട് ഭാര്യമാരും മരിച്ചതിനെ തുടര്‍ന്നാണ് നേരത്തെ വിവാഹിതയായ ശാരദാ ദേവിയോടൊപ്പം താമസം തുടങ്ങിയത്.   ഞങ്ങളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും പാലിഗഞ്ച് എസ്ഡിപിഒ അവധേഷ് ദീക്ഷിത് പറഞ്ഞു.

 

Latest News