Sorry, you need to enable JavaScript to visit this website.

ഗാസയിൽ വെടിയൊച്ച നിലച്ചില്ല;വെടിനിര്‍ത്തല്‍ നീളുന്നു,കാരണം പറയാതെ ഇസ്രായിൽ

ടെല്‍അവീവ്- ഗാസയില്‍ ഇസ്രായിലും ഹമാസും സമ്മതിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകുന്നത് നീളുന്നു. ഏറ്റമുട്ടല്‍ നിര്‍ത്താനോ ബന്ദികളെ വിട്ടയക്കാനോ വെള്ളിയാഴ്ച വരെ സാധ്യതയില്ലെന്നാണ് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇസ്രായില്‍ സര്‍ക്കാര്‍ ബുധനാഴ്ച പുലര്‍ച്ചെ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുമെന്നാണ് കരുതിയിരുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ പ്രാബല്യത്തിലാകുമെന്നാണ് നേരത്തെ ഹമാസ് വക്താക്കള്‍  വ്യക്തമാക്കിയിരുന്നത്.

ഹമാസുമുയള്ള പോരാട്ടത്തിന് വെള്ളിയാഴ്ചക്ക് മുമ്പ് വിരാമമുണ്ടാകില്ലെന്നാണ് ഇസ്രായില്‍ ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച രാവിലെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയെ അറിയിച്ചിരിക്കുന്നത്.


ഒക്ടോബര്‍ ഏഴിന് ഹമാസ് പിടികൂടിയ ബന്ദികളില്‍ ആരെയും വെള്ളിയാഴ്ചക്കു മുമ്പ് മോചിപ്പിക്കുമെന്ന് കരുതുന്നില്ലെന്ന് ഇസ്രായില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി ബുധനാഴ്ച രാത്രി വൈകി വ്യക്തമാക്കിയിരുന്നു.
ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും നിരന്തര സമ്പര്‍ക്കത്തിലാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ബന്ദികളുടെ മോചനം ഉണ്ടാകുമെങ്കിലും അത് വെള്ളിയാഴ്ചക്കുമുമ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ദികളുടെ മടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി
ടെല്‍അവീവില്‍ വ്യാഴം ഉച്ചക്കുശേഷം മീഡിയ സെന്റര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വെടിനിര്‍ത്തല്‍ നീളുന്നതിന്റെ കാരണങ്ങളൊന്നും ഇസ്രായില്‍ അധികൃതര്‍ വിശദീകരിച്ചിട്ടില്ല.നാലു ദിവസത്തെ വെടിനിര്‍ത്തല്‍ സമയത്ത് 50 ബന്ദികളെ വിട്ടയക്കാനാണ് ഹമാസും ഇസ്രായിലും ധാരണയിലെത്തിയിരിക്കുന്നത്. പകരം 150 ഫലസ്തീനികളെ ഇസ്രായില്‍ ജയിലുകളില്‍നിന്ന് മോചിപ്പിക്കുകയും ഗാസയിലേക്ക് കൂടുതല്‍ ജീവകാരുണ്യസഹായം എത്തിക്കാന്‍ അനുവദിക്കുകയും ചെയ്യും.

 

Latest News