ടെല്‍അവീവ്- ഹമാസുമായുള്ള കരാറിന്റെ ഭാഗമായി ജയിലുകളില്‍നിന്ന് വിട്ടയക്കുന്ന 300 ഫല്‌സതീനികളുടെ പട്ടികയുമായി ഇസ്രായില്‍. ഇവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്.
50 ബന്ദികളുടെ മോചനത്തിനായി ഹമാസുമായി ഉണ്ടാക്കിയ കരാര്‍ അംഗീകരിച്ച ഇസ്രായില്‍ കാബിനറ്റ് തീരുമാനം പ്രസിദ്ധീകരിച്ചു.
ഹമാസ് തടവിലുള്ള 100 ബന്ദികള്‍ മോചിതരായി ഇസ്രായില്‍ തിരിച്ചെത്തിയാല്‍ മാത്രമേ 300 ഫലസ്തീനികളെ ജയിലുകളില്‍നിന്ന് വിട്ടയക്കൂ എന്ന് മന്ത്രിസഭ അംഗീകരിച്ച തീരുമാനത്തില്‍ പറയുന്നു. രണ്ടു ഘട്ടങ്ങളിലായാണ് തടവുകാരുടെ മോചനമെന്നും പറയുന്നു.
50 ബന്ദികള്‍ ഇസ്രായിലില്‍ തിരിച്ചെത്തിയാല്‍ ഇസ്രായില്‍ 150 ഫലസ്തീനികളെ വിട്ടയക്കും. ഇത് നാല് ഘട്ടങ്ങളിലായാണ് നടക്കുക. ഓരോ ഘട്ടത്തിലും കുറഞ്ഞത് 10 ബന്ദികളെ വിട്ടയക്കും. കരാറിന്റെ ആദ്യ ഭാഗം നാല് ദിവസം നീണ്ടുനില്‍ക്കും. ഈ സമയത്ത് പോരാട്ടത്തിന് വിരാമമുണ്ടാകുമെന്നും തീരുമാനത്തില്‍ പറയുന്നു.
രണ്ടാം ഘട്ടത്തില്‍, 50 ബന്ദികളെ കൂടി ഇസ്രായിലിലേക്ക് തിരിച്ചയച്ചാല്‍ 150 പലസ്തീന്‍ സുരക്ഷാ തടവുകാരെ കൂടി ഇസ്രായില്‍ മോചിപ്പിക്കും. ഫലസ്തീന്‍ തടവുകാരും ഇസ്രായിലി ബന്ദികളുമായുള്ള അനുപാതം ആദ്യ ഭാഗം മുതല്‍ തുടരുമെന്നും ഓരോ അധിക ഘട്ടത്തിലും കുറഞ്ഞത് 10 ബന്ദികളെയെങ്കിലും വിട്ടയക്കുമെന്നും തീരുമാനത്തില്‍ പറയുന്നു.
ഇതിനുശേഷം 10 ബന്ദികളെ വീതം മോചിപ്പിക്കുകയാണെങ്കില്‍ ഓരോ ദിവസവും വെടിനിര്‍ത്തല്‍ നീട്ടും. രണ്ടാം ഘട്ടത്തില്‍, ബന്ദികള്‍ ഇസ്രായിലില്‍ തിരിച്ചെത്തിയാല്‍ മാത്രമേ തടവുകാരെ മോചിപ്പിക്കൂ.