Sorry, you need to enable JavaScript to visit this website.

ഹമാസ്-ഇസ്രായില്‍ കരാറില്‍ എത്തിച്ചത് നീണ്ട ചര്‍ച്ചകള്‍, എല്ലാം അതീവ രഹസ്യം

വാഷിംഗ്ടണ്‍-ഫലസ്തീന്‍ പോരാളികള്‍ തെക്കന്‍ ഇസ്രായിലില്‍നിന്ന് ബന്ദികളെ പിടികൂടിയ ഒക്ടോബര്‍ ഏഴിനു തന്നെ അവരെ മോചിപ്പിക്കാനുള്ള സഹായ വാഗ്ദാനവുമായി ഖത്തര്‍ മുന്നോട്ടുവന്നെങ്കിലും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിടിവാശിയും കരയുദ്ധം ആരംഭിച്ചതുമാണ് കരാള്‍ നീളാന്‍ കാരണമായത്.
ഹമാസ് ഗാസയിലെത്തിച്ച് തടവിലാക്കിയ 240 പേരെ മോചിപ്പിക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഖത്തര്‍ അധികൃതര്‍ അമേരിക്കയേയും ഇസ്രായിലിനേയുമാണ് സമീപിച്ചത്.
ഇതിനുള്ള ഖത്തറിന്റെ ശേഷി ഒക്ടോബര്‍ 20ന് തെളിയിക്കുകയും ചെയ്തിരുന്നു. ഇസ്രായില്‍ യു.എസ് ഇരട്ട പൗരത്വമുള്ള ജൂഡിത്ത്, നടാലി റാനന്‍ എന്നീ ബന്ദികളെ മോചിപ്പിച്ചത് പരീക്ഷണമെന്ന നിലയിലായിരുന്നു.
ചര്‍ച്ചകള്‍ക്കായി ഖത്തര്‍,യു.എസ്, ഇസ്രായില്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സമിതിയാണ് അതീവ രഹസ്യമായി ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയി ധാരണയിലെത്തിച്ചതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സി.ഐ.എ മേധാവി വില്യം ബേണ്‍സ്, യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക സുള്ളിവന്‍, ബൈഡന്റെ സഹായി ജോഷ് ഗെല്‍റ്റ്‌സര്‍, വൈറ്റ് ഹൗസ് മിഡീസ്റ്റ് പ്രതിനിധി ബ്രെട്ട് മക്ഗര്‍ക്ക് എന്നിവരാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് സജീവ ശ്രമം നടത്തിയത്.
മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയാണ് ഇസ്രായില്‍ ഭാഗത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. സ്ട്രാറ്റജിക് കാര്യ മന്ത്രി റോണ്‍ ഡെര്‍മര്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ താച്ചി ഹനെബാഗി എന്നിവര്‍ സഹയിച്ചു.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്്മാന്‍ അല്‍ഥാനി തന്നെയാണ് ഖത്തര്‍ സംഘത്തിനു നേതൃത്വം നല്‍കിയത്. ഇന്റലിജന്‍സ് മേധാവി അബ്ബാസ് കമാലിന്റെ നേതൃത്വത്തില്‍ ഈജിപ്തും പ്രധാന പങ്കുവഹിച്ചെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ
ബുദ്ധിമുട്ട് തന്നെ, പക്ഷേ ശരിയാണ്; മുട്ടുമടക്കിയ നെതന്യാഹുവിന്റെ വാക്കുകള്‍
ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തല്‍; 50 ബന്ദികളേയും 150 ഫലസ്തീനികളേയും വിട്ടയക്കും
ബഹ്‌റൈനിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം

Latest News