Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തല്‍; 50 ബന്ദികളേയും 150 ഫലസ്തീനികളേയും വിട്ടയക്കും

ടെല്‍അവീവ്- ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ അംഗീകരിച്ചു. 50 ബന്ദികളെ ഹമാസ് വിട്ടയക്കും. നാലു ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രായിലും ഹമാസും സമ്മതിച്ചത്.

നാല് ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി ഇരുപക്ഷവും പ്രഖ്യാപിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കാബിനറ്റ് രാത്രി മുഴുവന്‍ നീണ്ട യോഗത്തിന് ശേഷമാണ് കരാറിന് അംഗീകാരം നല്‍കിയത്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും ശരിയായ തീരുമാനമാണെന്ന് അദ്ദേഹം മന്ത്രിമാരോട് പറഞ്ഞു.

കരാര്‍ പ്രകാരം കുറഞ്ഞത് 50  ബന്ദികളെ വിട്ടയക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇവരില്‍ വിദേശികളും ഇസ്രായിലികളും ഉള്‍പ്പെടും. ഇസ്രായില്‍ നാലും ദിവസം ആക്രമണം നിര്‍ത്തിവെക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിട്ടയച്ച ഓരോ 10 അധിക ബന്ദികള്‍ക്കും ഒരു ദിവസം അധിക വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇസ്രായില്‍ ജയിലുകളില്‍ നിന്ന് 150 ഫലസ്തീനികളെ മോചിപ്പിക്കുമെന്ന് മാനുഷിക ഉടമ്പടിയെ സ്വാഗതം ചെയ്തുകൊണ്ട് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.ഏതാണ്ട് ഏഴ് ആഴ്ചത്തെ സമ്പൂര്‍ണ യുദ്ധത്തിന് ശേഷമാണ് ഹ്രസ്വമാണെങ്കിലും ഗാസ നിവാസികള്‍ക്ക് ആശ്വാസമായി വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നത്.
ഗാസയില്‍ ഇസ്രായില്‍ ആരംഭിച്ച കരയുദ്ധവും തെക്കന്‍ ഗാസയ്ക്ക് മുകളിലൂടെയുള്ള വ്യോമാക്രമണവും താല്‍ക്കാലികമായി നിര്‍ത്തും.
ഖത്തറിന്റെ മാധ്യസ്ഥത്തില്‍ തയാറാകക്ിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനുള്ള പ്രധാന തടസ്സം  ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരമായിരുന്നു.
ഇസ്രായില്‍ മന്ത്രിസഭയില്‍ വോട്ടെടുപ്പിന് മുന്നോടിയായി നെതന്യാഹു തന്റെ വലതുപക്ഷ സഖ്യത്തിനുള്ളില്‍ വലിയ വെല്ലുവിളിയും കലാപവുമാണ് നേരിട്ടത്. അവരില്‍ ചിലര്‍ ഈ കരാര്‍ ഫലസ്തീന്‍ തീവ്രവാദികള്‍ക്ക് വളരെയധികം മേല്‍ക്കൈ നല്‍കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഇസ്രായില്‍ സൈനികരുടെ മോചനവും കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കരാറിനെതിരെ വോട്ട് ചെയ്യുമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ വ്യക്തമാക്കിയിരുന്നു. ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും സൈനികര്‍ ഉള്‍പ്പെടെ 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.  ഇസ്രായില്‍ പ്രതികാരത്തില്‍ ഗാസയില്‍ ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം  14,100 പേരാണ് കൊല്ലപ്പെട്ടത്.
ഹമാസിനെ തകര്‍ക്കാനുള്ള യുദ്ധത്തിന് അന്ത്യം കുറിക്കില്ലെന്ന ഉറപ്പ് താന്‍ നേടിയെന്നാണ് ഇസ്രയേലിന്റെ ശക്തനായ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ക്രഞ്ച് കാബിനറ്റ് യോഗത്തിനുമുമ്പ് പറഞ്ഞത്.
ഈ ഘട്ടം പൂര്‍ത്തിയാക്കിയ ഉടന്‍ സുരക്ഷാ നടപടികള്‍ പൂര്‍ണ്ണ ശക്തിയോടെ തുടരുമെന്നാണ് എന്ന് അദ്ദേഹം പറഞ്ഞത്.
വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനത്തെയല്ല സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും അറിയിച്ചു.

തട്ടിക്കൊണ്ടുപോയ എല്ലാവരെയും തിരികെ കൊണ്ടുവരാനും ഹമാസിനെ ഇല്ലാതാക്കാനും ഗാസയില്‍ നിന്ന് ഇസ്രായേല്‍ രാജ്യത്തിന് ഇനി ഒരു ഭീഷണിയുമില്ലെന്ന് ഉറപ്പാക്കാനും  സര്‍ക്കാരും ഇസ്രായേല്‍ സൈന്യവും സുരക്ഷാ സേനയും യുദ്ധം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഏകദേശം 250 ഹമാസ് ലക്ഷ്യസ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്തിയതായും ജബാലിയ പ്രദേശത്തെ മൂന്ന് തുരങ്കങ്ങള്‍ തകര്‍ത്തതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ജബാലിയയിലെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റലില്‍ നടത്തിയ ആക്രമണത്തില്‍ ഡസന്‍കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി , ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.  
ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍അവ്ദ ഹോസ്പിറ്റലില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു.

 

 

 

 

 

 

Latest News