Sorry, you need to enable JavaScript to visit this website.

ഹൂത്തികള്‍ പിടിച്ചെടുത്ത കപ്പല്‍ യെമനിലെ ഹുദൈദ തുറമുഖ മേഖലയില്‍

ലണ്ടന്‍- ഗാസ യുദ്ധത്തില്‍ പ്രതിഷേധിച്ച് ഹൂത്തികള്‍ പിടിച്ചെടുത്ത ഗാലക്‌സി ലീഡര്‍ കപ്പല്‍ യെമനിലെ ഹുദൈദ തുറമുഖ മേഖലയിലാണെന്ന് കപ്പലിന്റെ ഉടമ പറഞ്ഞു. കപ്പലുമായി എല്ലാ ആശയവിനിമയങ്ങളും നഷ്ടപ്പെട്ടതായും ഗാലക്‌സി മാരിടൈം ലിമിറ്റഡ് ഉടമ പ്രസ്താവനയില്‍ പറഞ്ഞു.
യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ തിങ്കളാഴ്ച തെക്കന്‍ ചെങ്കടലില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയാണ് ചരക്ക് കപ്പല്‍ പിടിച്ചെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
കപ്പല്‍ പിടിച്ചെടുക്കല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് യു.എസ് അപലപിക്കുകയും കപ്പലുകളെയും ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജപ്പാനിലെ നിപ്പോണ്‍ യൂസന്‍ ചാര്‍ട്ടര്‍ ചെയ്തതാണ് കപ്പല്‍.

 

Latest News