ന്യൂദൽഹി- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണക്കേസിലാണ് ഇ.ഡി നടപടി. അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യയുടെയും 751 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ ദൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. യംഗ് ഇന്ത്യയുടെ ഇക്വിറ്റി ഷെയറുകളുടെ രൂപത്തിലുള്ള കള്ളപ്പണ നിക്ഷേപമാണ് കണ്ടുകെട്ടിയത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിലാണ് നടപടി.