കൊല്‍ക്കത്ത- പശ്ചിമ ബംഗാളിന്റെ വികസനം വേഗത്തിലാക്കാന്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടി പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
റിലയന്‍സ് പശ്ചിമ ബംഗാളില്‍ ഏകദേശം 45,000 കോടി രൂപയുടെ നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ട്. അതിന് പുറമേയാണ് 20,000 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്.
കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പദ്ധതി റിലയന്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക നിര്‍മിതികള്‍ ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്ര സമുച്ചയവും നന്നാക്കാനുള്ള പ്രക്രിയയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.