മെസ്സി തെറിക്കുമോ? മൂന്നിന് അറിയാം

ഒരു പതിറ്റാണ്ടോളമായി ഫിഫയുടെ മികച്ച കളിക്കാരനുള്ള അവാര്‍ഡ് ലിയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോയും മാറിാറി പങ്കുവെക്കുകയാണ്. ഇവര്‍ രണ്ടു പേരുമില്ലാത്ത അവസാന മൂന്നംഗ പട്ടികയെക്കുറിച്ച് ഈ തലമുറ അറിഞ്ഞിട്ടില്ല. ഇത്തവണ അതിന് മാറ്റം വരാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവര്‍ക്കൊപ്പം പരിഗണിക്കപ്പെട്ട നെയ്മാറിന് ആ്ദ്യ പത്തില്‍ പോലും സ്ഥാനം പിടിക്കാന്‍ സാധിച്ചിട്ടില്ല.
ഫിഫ ബെസ്റ്റ് അവാര്‍ഡിനുള്ള അവസാന മൂന്നംഗ ചുരുക്കപ്പട്ടിക സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും. ഫിഫ വെബ്‌സൈറ്റില്‍ ആരാധകര്‍ക്കായുള്ള വോട്ടെടുപ്പ് കഴിഞ്ഞ രാത്രിയോടെ അവസാനിച്ചു. കാണികളുടെ അഭിപ്രായത്തിന് 25 ശതമാനം പരിഗണനയാണ് നല്‍കുക. ദേശീയ ക്യാപ്റ്റന്മാരും കോച്ചുമാരും ജേണലിസ്റ്റുകളും നല്‍കുന്ന വോട്ടിനൊപ്പം ഇതും കൂടി പരിഗണിക്കും. സെപ്റ്റംബര്‍ 24 ന് വിജയിയെ അറിയാം. 
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അവാര്‍ഡിന് പരിഗണിക്കപ്പെടുന്ന മൂന്നു പേരുടെ പട്ടികയും മികച്ച ഗോളിനുള്ള പത്ത് നോമിനേഷനുകളും സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും. ഫിഫ വെബ്‌സൈറ്റിലെ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോള്‍ തെരഞ്ഞെടുക്കുക.
 

Latest News