Sorry, you need to enable JavaScript to visit this website.

ജാമ്യത്തിലിറങ്ങി മുങ്ങിയ വ്യാജ ഡോക്ടർ 11 വർഷത്തിനുശേഷം പിടിയിൽ

കൊച്ചി - മട്ടാഞ്ചേരിയിലെ ആശുപത്രിയിൽ വ്യാജ ഡോക്ടറായി പ്രവർത്തിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ. മലപ്പുറം പുലിമുണ്ട സ്വദേശിനി രാജശ്രീയാണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
 ജനറൽ നഴ്‌സിംഗ് മാത്രം പഠിച്ച രാജശ്രീ ഡോക്ടറെന്ന വ്യാജേനയാണ് ആശുപത്രിയിൽ ജോലി നേടിയത്. സർട്ടിഫിക്കറ്റുകൾ ഹാജറാക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇവർ സർട്ടിഫിക്കറ്റ് ഹാജരാക്കത്തതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അറസ്റ്റിലായ യുവതി ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
പോലീസിനെയും കോടതിയെയും വെട്ടിച്ച് മുങ്ങിയ പ്രതി ഹോം നഴ്‌സായും മറ്റും പലയിടത്തും ജോലി ചെയ്തതായും പറയുന്നു.
 

Latest News