ബ്രസല്‍സ്-ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെല്‍.
ഫലസ്തീനില്‍ ഇസ്രായില്‍ യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി മിഡില്‍ ഈസ്റ്റില്‍ പര്യടനം നടത്തിയതിന് ശേഷം ബോറെല്‍ യൂറോപ്യന്‍ യൂണിയന്റെ 27 രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി വീഡിയോ മീറ്റിംഗ് നടത്തി.
മേഖലയിലുടനീളമുള്ള തന്റെ ചര്‍ച്ചകളില്‍ നിന്നാണ് അടിസ്ഥാന രാഷ്ട്രീയ നിഗമനത്തിലെത്തിയതെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞന്‍ പറഞ്ഞു.
ഇസ്രായിലിന്റെ സുരക്ഷിതത്വത്തിനുള്ള ഏറ്റവും മികച്ച ഗ്യാരണ്ടി ഫലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുകയാണെന്ന് ഞാന്‍ കരുതുന്നു- യൂറോപ്യന്‍ യൂണിയന്‍ യോഗത്തിന്റെ സംഗ്രഹ കുറിപ്പില്‍ ബോറെല്‍ പറഞ്ഞു.
നിലവിലെ സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഇസ്രായില്‍ ഗാസ പിടിച്ചെടുക്കരുതെന്നും പ്രദേശത്തിന്റെ നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറണമെന്നും ബോറെല്‍ ആവശ്യപ്പെട്ടു.
വലിയ വെല്ലുവിളികള്‍ക്കിടയിലും, ഗാസയുടെ സ്ഥിരതയെയും ഭാവി ഫലസ്തീന്‍ രാഷ്ട്രത്തെയും കുറിച്ചുള്ള നമ്മുടെ ആലോചനകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നു 'യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം ഒരു വലിയ മുന്നേറ്റമാണ്, പക്ഷേ അതിന്റെ ദ്രുതഗതിയിലുള്ള നടപ്പാക്കല്‍ ഉറപ്പാക്കണമെന്ന് ഇ.യു ഉദ്യോഗസ്ഥന്‍ പറഞ്ഞു.