Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓടിക്കൊണ്ടിരുന്ന സി.എന്‍.ജി വാന്‍ കത്തി, ഒഴിവായത് വന്‍ദുരന്തം

തിരുവനന്തപുരം- വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന സിഎന്‍ജി വാന്‍ കത്തി. പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്കിലേക്ക് വരികയായിരുന്ന ഓമ്‌നി സിഎന്‍ജി വാനിനാണ് തീപിടിച്ചത്.

വാനില്‍ നിന്നും തീ ഉയരുന്നതുകണ്ട െ്രെഡവര്‍ ജോര്‍ജ് വര്‍ഗീസ് വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ ഡിവൈഡര്‍ മറികടന്ന് വലതുഭാഗത്തേക്ക് നീങ്ങി.  

സംഭവം കണ്ടുനിന്ന നാട്ടുകാര്‍ കട്ടകളും കല്ലുകളും കൊണ്ടാണ് വഹനത്തെ തടഞ്ഞത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സിഎന്‍ഡി ലീക്ക് പരിഹരിക്കുകയും തീ അണയ്ക്കുകയും ചെയ്തു.  

രാവിലെ അപകടം നടന്ന സമയത്ത് റോഡില്‍ വലിയ തിരക്ക് ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

ഈ വാർത്ത കൂടി വായിക്കൂ
നെതന്യാഹുവിനെ വെള്ളം കുടിപ്പിച്ച് ബന്ദികളുടെ കുടുംബങ്ങള്‍; അകത്തും പുറത്തും ബഹളം
വീട്ടിൽവന്ന് കുറേനേരം ഇരിക്കും, അങ്ങനെ ഭാര്യയെ തട്ടിയെടുത്തു; ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണം

Latest News