Sorry, you need to enable JavaScript to visit this website.

വീട്ടിൽവന്ന് കുറേനേരം ഇരിക്കും, അങ്ങനെ ഭാര്യയെ തട്ടിയെടുത്തു; ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണം

ഇസ്ലാമാബാദ്-പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്റെ തന്റെ ഭാര്യയെ തട്ടിയെടുത്തതാണെന്ന് ബുശ്‌റ ബീബിയുടെ മുന്‍ ഭര്‍ത്താവ് ഖവാര്‍ ഫരീദ് മനേക്ക.
ബുഷ്‌റ ബീബിയുമായുള്ള  28 വര്‍ഷം നീണ്ട ദാമ്പത്യം ബലപ്രയോഗത്തിലൂടെയാണ് അവസാനിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യയാണ് ബുശ്‌റ ബീബി.
ബുഷ്‌റ ബീബിയുമായുള്ള വിവാഹം വേഗത്തിലാക്കാന്‍ വിവാഹമോചന പ്രക്രിയയില്‍ ഇമ്രാന്‍ ഖാന്‍ കൃത്രിമം കാണിച്ചുവെന്നതടക്കം  ഗുരുതരമായ ആരോപണങ്ങളാണ് ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഖഫാര്‍ ഫരീദ് ഉന്നയിച്ചു.
അഞ്ച് കുട്ടികളുഉള്ള ബുശ്‌റ ബീബി മതപരവും ആത്മീയവുമായ പശ്ചാത്തലമുള്ളതിനാല്‍ ഖവാറിന്റെ കുടുംബത്തില്‍ ആത്മീയ രോഗശാന്തി ചികിത്സകയായി മാറിയിരുന്നു.

റഹാം ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി അഭിമുഖീകരിച്ച വിഷാദത്തില്‍ നിന്നും ആഘാതത്തില്‍ നിന്നും സുഖപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ്  പിങ്കി പീര്‍ണി എന്നറിയപ്പെട്ടിരുന്ന ബുശ്‌റ പിന്നീട് ദുബായിലെ അവളുടെ സഹോദരി വഴി ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ടത്.
പിന്നീട് പിങ്കിയും ഖാനും തമ്മിലുള്ള ബന്ധമാണ് പിന്നീട് ഖവാറുമായുള്ള വിവാഹമോചനത്തിലേക്കും ഇംറാന്‍ ഖാനുമായുള്ള വിവാഹത്തിലേക്കും നയിച്ചത്.

ബുശ്‌റയുമായുള്ള എന്റെ 28 വര്‍ഷത്തെ ദാമ്പത്യം ഇമ്രാന്‍ ഖാന്‍ തകര്‍ത്തു. ഞങ്ങള്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു. എന്റെ അഭാവത്തില്‍ ഇമ്രാന്‍ ഖാന്‍ എന്റെ വീട്ടില്‍ വന്ന് ബുശ്‌റക്കൊപ്പം മണിക്കൂറുകളോളം അവിടെ ഇരിക്കും. രാത്രിയില്‍ അവര്‍ മൊബൈലില്‍ മണിക്കൂറുകളോളം സംസാരിക്കും. എന്റെ അനുവാദമില്ലാതെയാണ് ഇതെല്ലാം നടന്നത്. ഞാന്‍ ബുശ്‌റയെ ചോദ്യം ചെയ്യുമ്പോഴെല്ലാം അത് ആത്മീയ രോഗശാന്തിയുമായി ബന്ധപ്പെട്ട കാര്യമാണെന്ന് പറയുമായിരുന്നു,' ഖവാര്‍  പറഞ്ഞു.
ഒരിക്കല്‍, ഞാന്‍ എന്റെ വേലക്കാരനെ വിളിച്ച് ബുശ്‌റ എന്തുകൊണ്ട്  ഫോണ്‍ എടുക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍  ഇമ്രാന്‍ ഖാന്‍ അവിടെയുണ്ടെന്നായിരുന്നു മറുപടി. അവനോട് ഫോണുമായി മുറിയിലേക്ക് പോകാന്‍ പറഞ്ഞ്  ഞാന്‍ ബുശ്റയെയും ഇമ്രാന്‍ ഖാനെയും ശകാരിച്ചു. ഇമ്രാൻ ഖാനോട് എന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോകാനും പറഞ്ഞു. ഇമ്രാൻ ഇറങ്ങി പോകുന്നുവെന്ന് ഉറപ്പാക്കാന്‍ വേലക്കാരനോട് പറയുകയും ചെയ്തു-  ഖവാർ കൂട്ടിച്ചേര്‍ത്തു.

വിവാഹമോചനത്തിന് ആറുമാസം മുമ്പെങ്കിലും ബുശ്റ തന്റെ വീട് വിട്ട് പഞ്ചാബിലെ പാക്പട്ടന്‍ നഗരത്തിലെ വസതിയിലേക്ക് മാറിയിരുന്നതായും ഖവാര്‍ ഫരീദ്  വെളിപ്പെടുത്തി.അതുവരെ, അത് വേര്‍പിരിയലായിരുന്നു, വിവാഹമോചനം ആയിരുന്നില്ല, വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട്  ബുശ്റയുമായി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ വിവാഹ മോചനം വേഗത്തിലാക്കാനാണ് ഇമ്രാൻ ഖാൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

'

Latest News