മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റി

ന്യൂദല്‍ഹി -  മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. നിയമം ചോദ്യം ചെയ്തു കേരളത്തില്‍ നിന്നടക്കമുള്ള വിവിധ ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നുമുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്നാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

 

Latest News