Sorry, you need to enable JavaScript to visit this website.

ശശിതരൂര്‍ മെഹര്‍ വിവാഹം; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ സ്വാമിയും

കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചാരണം. പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ വിവാഹം ദുബായില്‍ നടക്കുമെന്ന വാര്‍ത്തയും അതിനുള്ള പ്രതികരണ കമന്റുകളുമാണ് പ്രചരിപ്പിക്കുന്നത്. ദുബായില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചുവെന്നാണ് വാര്‍ത്ത.
 
മെഹര്‍ തരാര്‍
 
വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിന് സി.എന്‍.എന്‍ ന്യൂസ് 18 ട്വിറ്റര്‍  അക്കൗണ്ടിനു സമാനമായി തയാറാക്കിയ പാരഡി അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത റീട്വീറ്റ് ചെയ്തവരില്‍ ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യന്‍ സ്വാമിയും ഉള്‍പ്പെടുന്നു.
സി.എന്‍.എന്‍ ന്യൂസ് 18 ചാനലുമായോ ഏതെങ്കിലും ന്യൂസ് ചാനലുമായി ബന്ധമില്ലന്നും പാരഡി അക്കൗണ്ടാണെന്നും ചേര്‍ത്തുകൊണ്ടുള്ള ട്വിറ്റര്‍ ഹാന്‍ഡിലിലെ വ്യാജ വാര്‍ത്തയാണ് മുന്‍മന്ത്രിയും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി 70 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
 


ദുരൂഹ സാഹചര്യത്തില്‍ മരിച്ച സുനന്ദ പുഷ്‌കറുമായും മുത്തലാഖുമായും ബന്ധപ്പെടുത്തിയുള്ള വിദ്വേഷ ട്വീറ്റുകള്‍ പാക്കിസ്ഥാനി കോളമിസ്റ്റായ മെഹര്‍ തരാറിന്‍ ട്വിറ്റര്‍ പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുനന്ദ പുഷ്‌കറിന്റെ മരണത്തിനു പിന്നാലെയാണ് ശശി തരൂരിന്റെ സുഹൃത്തായ മെഹര്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നത്.
വെറും 66 ഫോളോവേഴ്‌സ് മാത്രമുള്ള ഒരു പാരഡി അക്കൗണ്ടിലെ വ്യാജ വാര്‍ത്തയോടുള്ള പ്രതികരണം കണ്ട് ഞെട്ടിയിരിക്കയാണ് മെഹര്‍ തരാര്‍. പ്രാഥമിക പരിശോധന പോലും നടത്താതെ ഇക്കാലത്ത് ആളുകള്‍ ഇതൊക്കെ വിശ്വസിക്കുന്നല്ലോ എന്നാണ് അവര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
 
 

Latest News