Sorry, you need to enable JavaScript to visit this website.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, പോലീസ് ഗൂഗിളിന്റെ സഹായം തേടി

തിരുവനന്തപുരം -യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസില്‍ അന്വേഷണത്തിനായി പോലീസ് ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിന്റെ സഹായം തേടി. സിആര്‍ കാര്‍ഡ് ആപ്പിന്റെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയോട് ഡാറ്റ ഹാജരാക്കാനും സംഘടനാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഉള്‍പ്പെടെ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പൊലീസ് ജുവൈസ് മുഹമ്മദിന്റെ മൊഴി എടുക്കും. പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തുക. നേരത്തെ ജുവൈസിന്റെ പരാതിയില്‍ മൂവാറ്റുപുഴ പോലീസ് കേസെടുത്തിരുന്നു. തന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കി എന്നായിരുന്നു പരാതി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയായിരുന്നു സുരേന്ദ്രന്‍ മൊഴി നല്‍കിയത്.

 

Latest News