Sorry, you need to enable JavaScript to visit this website.

അമേരിക്കന്‍ ടാങ്കുകളും സൈനികരും ഇസ്രായിലില്‍; വീഡിയോ വസ്തുത

വാഷിംഗ്ടണ്‍- ഹമാസിനെതിരെ ഇസ്രായിലിനെ സഹായിക്കാന്‍ യു.എസ് പട്ടാളക്കാരെത്തിയെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഇസ്രായില്‍നിന്നുള്ള വീഡിയോ അല്ലെന്ന് വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ നടത്തുന്ന യുദ്ധത്തെ പിന്തുണക്കാന്‍ യുഎസ് സൈനികരും ടാങ്കുകളും ഇസ്രായിലില്‍ എത്തുന്നതായി കാണിക്കുന്ന തരത്തിലാണ് ടിക് ടോക്ക് പോസ്റ്റുകള്‍. ഇത് തെറ്റാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയയിലെ ഒരു സൈനിക പരിശീലന പരിപാടിയുടേതാണെന്നും എ.എഫ്.പി ഫാക്ട് ചെക്ക് വ്യക്തമാക്കി.  മിഡില്‍ ഈസ്റ്റില്‍ ഇത്തരമൊരു ദൗത്യം ആസൂത്രണം ചെയ്തിട്ടില്ലെന്ന് പെന്റഗണ്‍ അധികൃതര്‍ പറഞ്ഞു.
ആയിരക്കണക്കിന് സൈനികരും യുഎസ് സൈനിക ഉപകരണങ്ങളും  ഇസ്രായില്‍ ബീച്ചുകളിലെത്തയെന്നാണ്    ടിക്‌ടോക്ക് പോസ്റ്റിലെ തലക്കെട്ട്.
ഒക്‌ടോബര്‍ 7 ന് ഗാസ മുനമ്പില്‍ ഹമാസ് പോരാളികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇസ്രായില്‍ ആരംഭിച്ച യുദ്ധം എല്ലാ അതിരുകളും ലംഘിച്ച്  ഒരുമാസം പിന്നിട്ടിരിക്കെയാണ്  അമേരിക്കന്‍ സൈനികരുടെ പങ്കാളിത്തത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമായതിനിടെ തെളിവായി  പഴയ വീഡിയോ പ്രചരിക്കുന്നത്.
ക്ലിപ്പില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ചുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ 2017 ജൂലൈ 18ന് യു.എസ് ആര്‍മി പ്രസിദ്ധീകരിച്ച യുട്യൂബ് വീഡിയോയില്‍ ഇതേ ഫൂട്ടേജ് പ്രത്യക്ഷപ്പെട്ടുവെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ പ്രതിരോധ സേന നടത്തുന്ന ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമാണ് താലിസ്മാന്‍ സാബറെന്ന് അടിക്കുറിപ്പ് പറയുന്നു.  
അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും 30,000 സൈനികര്‍ പങ്കെടുത്ത പരിശീലനത്തിന്റെ ഫൂട്ടേജുകളും ചിത്രങ്ങളും
ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും , ചിത്രങ്ങളും പങ്കിട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

നെതന്യാഹുവിനെ വെള്ളം കുടിപ്പിച്ച് ബന്ദികളുടെ കുടുംബങ്ങള്‍; അകത്തും പുറത്തും ബഹളം

ഇസ്രായിലുമായി വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ഘട്ടത്തിലെന്ന് ഹമാസ് നേതാവ്

 

Latest News