Sorry, you need to enable JavaScript to visit this website.

നാലടിച്ച് ലുകാകു, ബെര്‍ത്തുറപ്പിച്ച് സെര്‍ബിയ

ലണ്ടന്‍ - ആദ്യ പകുതിയില്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകു നാലു ഗോളടിച്ചതോടെ യൂറോ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയം 5-0 ന് അസര്‍ബയ്ജാനെ തോല്‍പിച്ചു. ബള്‍ഗേറിയയുമായി 2-2 സമനില പാലിച്ച സെര്‍ബിയ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി. സ്‌പെയിന്‍ 3-1 ന് ജോര്‍ജിയയെ തോല്‍പിച്ചെങ്കിലും ഗാവിക്ക് ഗുരുതരമായി പരിക്കേറ്റത് വലിയ ക്ഷീണമായി. 
17ാം മിനിറ്റിനും 37ാം മിനിറ്റിനുമിടയിലായിരുന്നു ലുകാകുവിന്റെ ഗോളുകള്‍. 24ാം മിനിറ്റ് മുതല്‍ അസര്‍ബയ്ജാന്‍ പത്തു പേരുമായാണ് കളിച്ചത്. ലുകാകുവിന് യോഗ്യതാ റൗണ്ടില്‍ 14 ഗോളായി. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെക്കാള്‍ നാലെണ്ണം കൂടുതല്‍. കീലിയന്‍ എംബാപ്പെയെക്കാള്‍ അഞ്ചും. പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി 2016 ലെ യോഗ്യതാ റൗണ്ടില്‍ നേടിയ 13 ഗോളാണ് നിലവിലെ റെക്കോര്‍ഡ്. 
പോര്‍ചുഗല്‍ 10 യോഗ്യതാ മത്സരങ്ങളും ജയിച്ച് റെക്കോര്‍ഡിട്ടു. ലിസ്ബണില്‍ അവര്‍ 2-0 ന് ഐസ്‌ലന്റിനെ തോല്‍പിച്ചു. 

Latest News