Sorry, you need to enable JavaScript to visit this website.

VIDEO ഭാര്യ മറ്റൊരാളോടൊപ്പം പോയി; യുവാവ് പോലീസ് സ്‌റ്റേഷനുമുന്നില്‍ സ്വയം തീ കൊളുത്തി

തിരുപ്പതി- ഭാര്യ മറ്റൊരാളോടൊപ്പം താമസമാക്കിയെന്ന വിവരമറിഞ്ഞ് മനോവിഷമത്തിലായ യുവാവ് പോലീസ് സ്‌റ്റേഷനു മുന്നിലെത്ത് സ്വയം തീ കൊളുത്തി.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ചന്ദ്രഗിരി പോലീസ് സ്‌റ്റേഷനു മുന്നിലാണ് സംഭവം. പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ച് തീയണച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചു.
വിജയവാഡ സ്വദേശിയായ മണികണ്ഠനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളും ഭാര്യ ദുര്‍ഗയും രണ്ട് കുട്ടികളും ഉപജീവനത്തിനായി ഹൈദരാബാദില്‍ എത്തിയതായിരുന്നു. എന്നാല്‍, മൂന്നുമാസത്തിനുശേഷം ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് തിരുപ്പതിയിലേക്ക് പോയി.
അവിടെയെത്തിയ ദുര്‍ഗ ഭകര്‍പേട്ടില്‍ താമസിക്കുന്ന സോനു എന്ന ബാഷയുമായി പരിചയപ്പെടുകയും അയാളോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു.
ചന്ദ്രഗിരി പോലീസ് സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന പഗദല ശ്രീനിവാസ് ഇവരുടെ ബന്ധത്തെ പിന്തുണച്ചുവെന്ന് പറയുന്നു. ഇതു
മനസിലാക്കിയ മണികണ്ഠന്‍ കോണ്‍സ്റ്റബിള്‍ ശ്രീനിവാസിനോട് ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് ചോദിക്കാന്‍ ചന്ദ്രഗിരി പോലീസ് സ്‌റ്റേഷനിലെത്തി. ഭാര്യയെ ഉപേക്ഷിക്കണമെന്ന് പറഞ്ഞ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇത് കേട്ട്  നിരാശനായ മണികണ്ഠന്‍. പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച്  അഞ്ച് ലിറ്റര്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
നിലവിളിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ പോലീസും നാട്ടുകാരും ഉടന്‍ തീയണക്കുകയായിരുന്നു. ഇയാളെ തിരുപ്പതിയിലെ റുയ ആശുപത്രിയിലേക്ക് മാറ്റി.

 

Latest News