മംഗളൂരു- കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയിലെ മല്‍പെ നജാറുവില്‍ പ്രവാസി കുടുംബത്തിലെ നാലു പേരെ കൊന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെയെ(39) വധിക്കാന്‍ പ്രേരിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ശിവമോഗ്ഗ സ്വദേശി ഹഫീസ് മുഹമ്മദിന് എതിരെയാണ് ഉഡുപ്പി പോലീസ് സൈബര്‍ സെല്‍ കേസെടുത്തത്.
സമൂഹത്തില്‍ വിദ്വേഷം വിതക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പന്‍കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്‌നാന്‍(23),ഐനാസ്(21), അസീം (12) എന്നിവര്‍ ഈ മാസം 12നാണ് കൊല്ലപ്പെട്ടത്. പ്രതി അരുണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതിയെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതിയെ കൂട്ടക്കൊല നടന്ന വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ആള്‍ക്കൂട്ടം പാഞ്ഞടുത്തിരുന്നു. പ്രതിയെ വന്‍ സുരക്ഷ സന്നാഹങ്ങളോടെയാണ് പോലീസ് സംഭവസ്ഥലത്ത് എത്തിച്ചത്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.
ഈ വാർത്ത കൂടി വായിക്കൂ
ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍