ഉത്തരകാശി- ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രധാന വഴിത്തിരിവില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറിഞ്ച് പൈപ്പ് സ്ഥാപിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഖരഭക്ഷണം നല്‍കാനും മികച്ച ആശയവിനിമയം ഉറപ്പാക്കാനും ഈ പൈപ്പ് സഹായിക്കും. പുതുതായി സ്ഥാപിച്ച പൈപ്പിലൂടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞതായി എന്‍എച്ച്‌ഐഡിസിഎല്‍ ഡയറക്ടര്‍ അന്‍ഷു മന്‍സിഷ് ഖല്‍ഖോ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, രക്ഷാ പ്രവര്‍ത്തനം കൃത്യമാക്കാന്‍ റോബോട്ടിന്റെ സഹായം തേടിയിട്ടുണ്ട്. ഇത് ഉടന്‍ എത്തും.
'ഞങ്ങള്‍ ആദ്യ മുന്നേറ്റം കൈവരിച്ചു, ഒമ്പത് ദിവസമായി ശ്രമിച്ചുകൊണ്ടിരുന്ന 6 ഇഞ്ച് പൈപ്പ് സ്ഥാപിച്ചു, അവര്‍ക്ക് അതിലൂടെ ഞങ്ങളെ കേള്‍ക്കാനാകും. ആ പൈപ്പിലൂടെ ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും എത്തിക്കാം- അദ്ദേഹം പറഞ്ഞു.