ന്യൂദൽഹി- ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിലെത്തിയാണ് മോഡി കളിക്കാരെ ആശ്വസിപ്പിച്ചത്. മോഡി മുറിയിലെത്തിയത് സംബന്ധിച്ച് ഇന്ത്യൻ താരം മുഹമ്മദ് ഷെമി എക്സിൽ പോസ്റ്റിട്ടു.
ഷെമിയുടെ വാക്കുകൾ:
നിർഭാഗ്യവശാൽ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂർണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിക്ക് നന്ദി, ഡ്രസ്സിംഗ് റൂമിൽ വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചതിന്. ഞങ്ങൾ തിരിച്ചുവരും.
Unfortunately yesterday was not our day. I would like to thank all Indians for supporting our team and me throughout the tournament. Thankful to PM @narendramodi for specially coming to the dressing room and raising our spirits. We will bounce back! pic.twitter.com/Aev27mzni5
— (@MdShami11) November 20, 2023