ജയ്പൂര്‍ - രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് വി ഐ പി സുരക്ഷയൊരുക്കാനുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ ആറ് പൊലീസുകാര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരന്‍ ചികിത്സയിലാണ്. ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.