Sorry, you need to enable JavaScript to visit this website.

16 ആണ്‍കുട്ടികളെ പീഡിപ്പിച്ച 'രാക്ഷസന്' 707 വര്‍ഷം ജയില്‍

കാലിഫോര്‍ണിയ-അമേരിക്കയില കാലിഫോര്‍ണിയയില്‍ പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പുരുഷ നാനി മാത്യു സക്രസെവ്‌സ്‌കിക്ക് 707 വര്‍ഷത്തെ തടവുശിക്ഷ. വിധിച്ചതാണ് ഭീതിജനകമായ കേസ്. വിശ്വസിച്ച് ഏര്‍പിച്ച 14 വയസ്സിന് താഴെയുള്ള 16 കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതടക്കം 34 ക്രിമിനല്‍ കേസുകളില്‍ 34 കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍  കാണിച്ചതായുള്ള അധിക കുറ്റവും ചുമത്തിയതായി ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
പീഡനത്തിനിരയായ കുട്ടികളുടെ കുടുംബങ്ങള്‍ 'രാക്ഷസന്‍' എന്ന് വിശേഷിപ്പിച്ച സക്രസെവ്‌സ്‌കി, താന്‍ ലൈംഗികമായി പീഡിപ്പിച്ച കുട്ടികള്‍ക്ക് പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സ്വയം അഭിമാനിക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിരുന്നു.
2014 ജനുവരിക്കും 2019 മെയ് മാസത്തിനും ഇടയിലാണ് പറഞ്ഞറിയിക്കാനാവാത്ത കുറ്റകൃത്യങ്ങള്‍ നടന്നത്. രണ്ടിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് നികൃഷ്ടമായ പ്രവൃത്തികള്‍ക്ക് ഇരയായത്.
'ഒറിജിനല്‍ സിറ്റര്‍ ബഡ്ഡി' എന്ന് സ്വയം പരസ്യപ്പെടുത്തിയാണ് ബേബി സിറ്റിംഗ്, മെന്റര്‍ഷിപ്പുകള്‍, കുട്ടികള്‍ക്കായി ഒറ്റരാത്രി, അവധിക്കാല പരിചരണം തുടങ്ങിയ  സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നത്.  വിചാരണ വേളയില്‍, ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങള്‍ സക്രസെവ്‌സ്‌കിയെ 'മാസ്റ്റര്‍ മാനിപ്പുലേറ്റര്‍' എന്ന് മുദ്രകുത്തി. ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഇയാളെ ഏല്‍പ്പിച്ചതിന് അതിയായ കുറ്റബോധം പ്രകടിപ്പിച്ചു. ചെറിയ ആണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട നിഷ്‌കളങ്കതയുടെയും വിലപ്പെട്ട ബാല്യങ്ങളുടെയും  കേസാണിതെന്നാണ് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ടോഡ് സ്പിറ്റ്‌സര്‍ സാക്രസെവ്‌സ്‌കിയുടെ കൃത്യങ്ങളുടെ സ്വാധീനത്തെ വിശേഷിപ്പിച്ചത്.
സക്രസെവ്‌സ്‌കി കുട്ടികളെ പീഡിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തന്റെ കമ്പ്യൂട്ടറില്‍ ലഭിച്ചിരുന്നു. വീഡിയോയില്‍ പകര്‍ത്തിയതുള്‍പ്പെടെ അസ്വസ്ഥജനകമായ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.
2019 മെയ് മാസത്തില്‍ തന്റെ എട്ട് വയസ്സായ മകനോട് അനുചിതമായി പെരുമാറിയതിനെ കുറിച്ച്  ഒരു രക്ഷിതാവ് പോലീസില്‍ നല്‍കിയ പരാതിയാണ് സക്രസെവ്‌സ്‌കിയുടെ അറസ്റ്റിലേക്ക് നയിച്ചത്.

 

Latest News