ചാണ്ഡിഗഢ്- ഇന്ത്യ ലോകകപ്പ് നേടിയാല്‍ അഞ്ചു ദിവസം സൗജന്യ യാത്രയെന്ന വാഗ്ദാനവുമായി ഓട്ടോ െ്രെഡവര്‍. ചാണ്ഡിഗഢ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനില്‍ കുമാറാണ് വാഗ്ദാനവുമായി മുന്നോട്ടു വന്നത്.
ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ വിജയിക്കുമെന്നും ഇന്ത്യ കപ്പു നേടിയാല്‍ അഞ്ചു ദിവസം ജനങ്ങള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.