Sorry, you need to enable JavaScript to visit this website.

കാമുകിയെ കാണാന്‍ വിദേശത്ത് പോയി; തിരികെ വരുന്നില്ലെന്ന സന്ദേശം ലഭിച്ച ഭാര്യ ആത്മഹത്യ ചെയ്തു

മുംബൈ-ഭര്‍ത്താവ് കാമുകിയെ തേടി ഉക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ജീവനൊടുക്കി. മുംബൈ കല്യാണില്‍ താമസിക്കുന്ന 25 കാരി കാജള്‍ ആണ് ആത്മഹത്യ ചെയ്തത്.
കാജളിന്റെ മരണവിവരം അറിഞ്ഞ് തിരികെ മുംബൈയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്.  
നിതീഷ് ഉപേക്ഷിച്ച് പോയതിന്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാണിച്ച് കാജളിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. നിതീഷ് അയച്ച സന്ദേശങ്ങളും വിദേശ വനിതയുമായുള്ള ബന്ധത്തെ കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്നാണ് തിരികെ മുംബൈയിലെത്തിയ നിതീഷ് നായരെ പോലീസ് കല്യാണിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ കഴിഞ്ഞ ദിവസമാണ് ഉക്രൈനിലെ കാമുകിയെ കാണാന്‍ പോയത്.  ഉുെ്രെകനിലെത്തിയ ശേഷം തിരികെ വരുന്നില്ലെന്ന് ഭാര്യക്ക് ഇയാള്‍ മെസ്സേജ് അയക്കുകയും ചെയ്തു. ഇക്കാര്യം കാജള്‍ മാതാവിനോട് പറഞ്ഞശേഷമാണ് വീട്ടിനുളളില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് അടുത്ത സുഹൃത്തുകള്‍ക്കും കാജള്‍ സന്ദേശം അയച്ചിരുന്നു.  കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നിതീഷിന് വിദേശ യുവതിയുമായി ബന്ധമുള്ള വിവരം കാജള്‍ അറിയുന്നത്.
ഉക്രൈനില്‍ ജോലി ചെയ്യുന്ന സമയത്ത് യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കാജളിന്റെ കുടുംബം ആരോപിക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും വിഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം സ്ഥിരീകരിച്ചത്.

 

 

Latest News