Sorry, you need to enable JavaScript to visit this website.

സാം ആള്‍ട്ട്മാനെ തിരികെയെത്തിക്കാന്‍ ഓപ്പണ്‍എഐയുടെ തിരക്കിട്ട ശ്രമം

സാന്‍ഫ്രാന്‍സിസ്‌കോ- പുറത്താക്കിയ സാം ആള്‍ട്ട്മാനെ സി. ഇ. ഒ ആയി തിരികെ കൊണ്ടുവരാന്‍ ഓപ്പണ്‍എഐ ബോര്‍ഡ് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നെന്ന് ടെക് ജേണല്‍ ദി വെര്‍ജിന്‍. ഇതുമായി ബന്ധപ്പെട്ട നിരവധി പേരെ ഉദ്ധരിച്ചാണ് ദി വെര്‍ജിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

യാതൊരു അറിയിപ്പുമില്ലാതെ വെള്ളിയാഴ്ചയാണ് ആള്‍ട്ട്മാനെ ബോര്‍ഡ് പുറത്താക്കിയത്. അതുകൊണ്ടുതന്നെ ആള്‍ട്ട്മാന്‍ തിരികെവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ബോര്‍ഡില്‍ കാര്യമായ ഭരണ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.

രാജിവയ്ക്കാനും ആള്‍ട്ട്മാനെയും ബ്രോക്ക്മാനെയും തിരിച്ചുവരാന്‍ അനുവദിക്കാനും ബോര്‍ഡ് തത്വത്തില്‍ സമ്മതിച്ചിരുന്നതായി ആള്‍ട്ട്മാനുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദി വെര്‍ജിന്‍ റിപ്പോര്‍ട്ട് ചെയ്തു. ആള്‍ട്ട്മാന്‍ കമ്പനി വിട്ട് പുതിയ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചാല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ അദ്ദേഹത്തോടൊപ്പം പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പുറത്താക്കിയെങ്കിലും തിരികെ വരാന്‍ കമ്പനി തത്രപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതിന് പിന്നിലെ കാരണം ആള്‍ട്ട്മാനില്ലാതെ ഓപ്പണ്‍ എഐ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്. ആള്‍ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ  ഓപ്പണ്‍ എഐയുടെ പ്രസിഡന്റും മുന്‍ ബോര്‍ഡ് ചെയര്‍മാനുമായ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവച്ചിരുന്നു. മുതിര്‍ന്ന ഗവേഷകരുടെ ഒരു നിരയും വെള്ളിയാഴ്ച രാജിവച്ചിരുന്നു. കൂടുതല്‍ പേര്‍ കമ്പനി വിടുകയാണെന്ന്  ഓപ്പണ്‍ എഐയോട് അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

ആള്‍ട്ട്മാനും ബ്രോക്ക്മാനും മറ്റൊരു കമ്പനി തുടങ്ങുന്നതിനെക്കുറിച്ച് സുഹൃത്തുക്കളുമായും നിക്ഷേപകരുമായും സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News